
അഴിമതിക്കാരനല്ലാത്ത,ജനസമ്മതനായ ജി. സുധാകരനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും സുധാകരനെതിരെ പ്രതിപക്ഷം പോലും ഇന്നുവരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. 63 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന,ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യനായ വ്യക്തിയാണ് സുധാകരൻ. സ്വന്തം കുടുംബത്തിൽ ഒരു രക്തസാക്ഷി വരെയുണ്ട്. ആ കുടുംബത്തിൽപ്പെട്ട അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച നടപടി ഒരിക്കലും ശരിയല്ല.
-രമേശ് ചെന്നിത്തല,
കോൺ. പ്രവർത്തക
സമിതി അംഗം
സുധാകരനുമായി
ചർച്ച നടത്തിയിട്ടില്ല
ജി. സുധാകരനുമായി നിലവിൽ ഒരു രാഷ്ട്രീയ ചർച്ചകളും നടത്തിയിട്ടില്ല. പുറത്തുവരുന്ന വാർത്തകൾക്ക് മറുപടിയില്ല. സുധാകരൻ വെളിപ്പെടുത്തിയത് സ്വന്തം അനുഭവങ്ങളാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ച് നിൽക്കുന്ന നേതാവാണ്. തീരുമാനങ്ങൾ അദ്ദേഹത്തിന്റെതാണ്. അതിൽ അഭിപ്രായം പറയുന്നത് അപക്വമാണ്. സുധാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണ്. സീറ്റു കൊടുക്കണമോയെന്നത് സി.പി.എമ്മാണ് തീരുമാനിക്കേണ്ടത്. സീറ്റ് നിഷേധിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നത് അവരാണ് വിശദീകരിക്കേണ്ടത്.
-കെ.സി വേണുഗോപാൽ
എ.ഐ.സി.സി ജന. സെക്രട്ടറി
നിലവാരം
കുറഞ്ഞ ആളല്ല
സുധാകരൻ
യു.ഡി.എഫ് രാഷ്ട്രീയം സ്വീകരിക്കുന്ന നിലവാരം കുറഞ്ഞ ആളല്ല മുൻ മന്ത്രി ജി. സുധാകരൻ. ഞങ്ങൾ ഏറെ വിലമതിക്കുന്ന,മൂല്യമുള്ള,ശ്രേഷ്ഠനായ ആളാണ്. പെട്ടെന്ന് ഒരു നിമിഷം അദ്ദേഹം പാർട്ടി ബന്ധം ഉപേക്ഷിച്ച് പോകില്ല. സുധാകരൻ പാർട്ടി അംഗത്വം പുതുക്കാത്തത്തിലും അഞ്ചുവർഷമായി പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ചില്ലെന്ന വിമർശനത്തിനും ഒന്നും പറയാനില്ല. അത് പാർട്ടി നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്.
എച്ച്. സലാം
എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |