
അങ്കമാലി: ചിത്രശാല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 20-ാമത് അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം അങ്കമാലി മാമാങ്കം തീയറ്ററിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ നിർവഹിച്ചു. അഡ്വ. ജോസ് തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. കവി വേണു വി. ദേശത്തെ ആദരിച്ചു. സുരേഷ് ശിവൻ, ഡോ.മോളി ജോസഫ്, ചിത്രശാല സെക്രട്ടറി സി.പി.ദിവാകരൻ, പ്രസിഡന്റ് വർഗീസ് അങ്കമാലി എന്നിവർ സംസാരിച്ചു. ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും. 2 മണിക്ക് മലയാള ചിത്രം ശവപ്പെട്ടി, 4ന് ജർമ്മൻ ചിത്രം സൗണ്ട് ഓഫ് ഫാളിംഗ്, 6ന് സ്പാനിഷ് ചിത്രം എ പോയറ്റ്, 8ന് ഹിന്ദി ചിത്രം സ്റ്റോളെൻ എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |