തിരുവനന്തപുരം: സൂപ്പർ ന്യൂമററി തസ്തികകളിൽ ജോലി ചെയ്യവേ മരണമടയുന്നവരുടെ ആശ്രിതർക്കും സർക്കാർ സർവീസിൽ ജോലി നൽകാനുള്ള ഉത്തരവിറങ്ങി. സമാശ്വാസ തൊഴിൽദാന പദ്ധതിയിൽ സൂപ്പർ ന്യൂമററി തസ്തിയിലുള്ളവരെയും ഉൾപ്പെടുത്താൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് ആശ്രിത നിയമനം നൽകുന്നത്. റെഗുലർ തസ്തികയിലുള്ളവർക്കും സൂപ്പർ ന്യൂമററി തസ്തികയിലുള്ളവർക്കും പ്രത്യേക യോഗ്യതയോ, അയോഗ്യതയോ ഇല്ലെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടവും സ്ഥിരം വരുമാനം നഷ്ടമാകുന്നുവെന്ന സാഹചര്യവും കണക്കിലെടുത്താണ് പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |