
കൊച്ചി: ഫ്‌ളാറ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ സംവിധായകൻ ചിദംബരം എസ്. പൊതുവാളിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി.
2022ൽ എളംകുളത്തെ ഫ്‌ളാറ്റിൽ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതി എറണാകുളം ടൗൺ സൗത്ത് പൊലീസിന് നൽകിയ മൊഴി. പരാതി സംവിധായകന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിഭാഗം വാദിച്ചു. മഞ്ഞുമ്മൽ ബോയ്‌സ്, ജാനേ മൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ചിദംബരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |