
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരി മണ്ണൂർ കയറ്റത്തിന് സമീപമുള്ള കുന്നിൽനിന്ന് അനധികൃതമായി മണ്ണെടുത്ത് വന്ന വാഹനം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തംഗം കെ.പി.അനീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, പി.എസ്.സുനിൽകുമാർ, എം.കെ.സതീഷ് എന്നിവർ നേതൃത്വം നൽകി. അങ്കമാലി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.എസ്. ഷഹനാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പാലിശ്ശേരി ഗവൺമെന്റ് സ്കൂൾ, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളും ജനവാസമേഖലയും സ്ഥിതിചെയ്യുന്ന പ്രദേശത്തെ മണ്ണെടുപ്പ് കനത്ത ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണെടുപ്പ് തുടർന്നാൽ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ക്യാപ്ഷൻ: പാലിശ്ശേരിയിൽ അനധികൃത മണ്ണെടുപ്പിനെതിരെ നാട്ടുകാർ വാഹനം തടയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |