മുക്കം: മുസ്ലിംലീഗ് വലിയപറമ്പ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ്, എം.എസ്.എഫ് , വനിതാ ലീഗ് സംയുക്ത പ്രവർത്തക സംഗമം കക്കാടിൽ നടന്നു. മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു. സി.എച്ച്.സെന്റർ ഫണ്ട് സമാഹരണം പാറക്കൽ അബ്ദുറഹിമാനിൽ നിന്ന് തുക സ്വീകരിച്ച് മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്അബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ആദരവും
ഇഫ്താർ വിരുന്നും നടന്നു. മുസ്ലിംലീഗ് വാർഡ് പ്രസിഡന്റ് എം.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പി.സാദിഖലി, എം.ടി.സെയ്ദ് ഫസൽ, സി.കെ.ഉമർ സുല്ലമി, റഷീഫ് കണിയാത്ത്, ഷിഹാബ് ചക്കിങ്ങൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |