
അമ്പലപ്പുഴ: പുന്നപ്രയിൽ രാത്രി വീടുകയറി ആക്രമണം നടത്തിയ രണ്ടു പ്രതികൾ റിമാന്റിൽ. പുന്നപ്ര തെക്കുപഞ്ചായത്ത് ഒന്നാം വാർഡ് പൊഴിക്കടവിൽ സന്തോഷ് പീറ്റർ (54), ബന്ധു ബിപിൻ വർഗീസ് (44) എന്നിവരെയാണ് പുന്നപ്ര പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. പ്രതികൾ മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ പുന്നപ്രതെക്ക് ഒന്നാം വാർഡ് ആലിൻ പറമ്പിൽ വിനുവിൽസണെ (42) വീട്ടിൽ കയറി ഗുരുതരമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |