മലപ്പുറം: പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ രണ്ടാംഘട്ട എൻറോൾമെന്റിനും പരിഷ്‌കരിച്ച നോർക്ക കെയർ പ്ലസ് പദ്ധതിക്കും ഇന്ന് തുടക്കമാകും. മലപ്പുറം നോർക്ക സെല്ലിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചും അദ്ദേഹം നിർവ്വഹിക്കും.
ഏപ്രിൽ 12 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം.ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കാണ് പോളിസി കാലയളവ്.
നോർക്ക കെയർ പദ്ധതി വിപുലീകരിക്കണമെന്നും എൻറോൾമെന്റിന് വീണ്ടും അവസരമൊരുക്കണമെന്നും അഞ്ചാം ലോകകേരള സഭയിലുൾപ്പെടെ പ്രവാസി സമൂഹത്തിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഇതേത്തുടർന്നാണ് ഒരു മാസം കൂടി അവസരമൊരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
