
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഇരുനേതാക്കളും ഫോണിൽ ആശയവിനിമയം നടത്തി. ചർച്ചയുടെ വിവരം മോദിയാണ് എക്‌സിലൂടെ അറിയിച്ചത്. സംഘർഷത്തിലെ കക്ഷികളായ രാജ്യങ്ങൾ സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങിവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്‌തു. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയും ഫ്രാൻസും സഹകരിക്കുന്നത് തുടരുമെന്നും മോദി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |