
കൊച്ചി: പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഭാഗമായി നാളെ വൈകിട്ട് 3.30 മുതൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ കർഷകർക്കായി നൂതന മത്സ്യക്കൃഷി പരിശീലനം നടക്കും. ബയോഫ്ളോക് കൃഷി, കൂടുമത്സ്യക്കൃഷി, പട്ടാഴപ്പുഴുവിനെ ഉപയോഗിച്ചുള്ള മാലിന്യസംസ്‌കരണം, മത്സ്യത്തീറ്റ നിർമ്മാണം എന്നീ മേഖലകളിൽ പരിശീലനം നൽകും. തിലാപ്പിയ, വരാൽ എന്നിവ ബയോഫ്ളോക് വഴിയുള്ള കൃഷിപരിപാലന രീതികൾ പരിചയപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ നടക്കുന്ന പി.എം കിസാൻ പദ്ധതിയുടെ 22ാം ഗഡുവിതരണ പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ 8921837939.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |