
കൊച്ചി: വളങ്ങളും കീടനാശിനികളും വില്പന നടത്തുന്ന പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മരുന്നുകൾ വിൽക്കുന്നതിനുള്ള നിയന്ത്രിത ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണെന്ന് മരുന്ന് വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ. ഫാർമസിസ്റ്റുകളുടെ സാന്നിദ്ധ്യത്തിൽ അല്ലാതെ ജീവൻരക്ഷാ മരുന്നുകൾ വില്പന നടത്തരുതെന്നാണ് നിയമം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സർക്കുലർ നിലനിൽക്കില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.എൻ.മോഹൻ, ജനറൽ സെക്രട്ടറി ആന്റണി തര്യൻ എന്നിവർ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ എന്നിവർ നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |