
പ്രാക്ടിക്കൽ
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‍സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 17, 18 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അവധിക്കാല ക്യാമ്പ്
കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാര്യവട്ടം ക്യാമ്പസിൽ ഒരു അവധിക്കാല ക്യാമ്പ് (INSPIRE - 2026) സംഘടിപ്പിക്കുന്നു. മൂന്നാം ക്ലാസ് മുതൽ SSLC വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 20 ന് അവസാനിക്കുന്ന സമ്മർ ക്യാമ്പിൽ കുട്ടികളെ ചേർക്കാൻ ഉദ്ദേശിക്കുന്നവർ മാർച്ച് 20 ന് മുമ്പായി 9526730828,9895052867എന്ന നമ്പറിലോ kucampus77@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |