
ആളൂർ: ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഏഴ് വർഷമായി ഒളിവിലായിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ്
അറസ്റ്റ് ചെയ്തു. എറണാകുളം നെടുമ്പശ്ശേരി കുന്നുകര സ്വദേശി തെക്കനത്ത് വീട്ടിൽ പൗലോസ് (59) നെ കോതമംഗലം കവളങ്ങാടിൽ നിന്നാണ് പിടികൂടിയത്. കല്ലേറ്റുംകര സ്വദേശിനിയുടെ മകൾക്ക് 45 ദിവസത്തിനുള്ളിൽ ഫെഡറൽ ബാങ്കിൽ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നതാണ് കേസ്. ആളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഫേട്ടോ ക്യാപ്ഷൻ....
പൗലോസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |