കളമശേരി: കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ നഴ്സുമാരെ 10,000 രൂപ മാസ ശമ്പളത്തിന് അഭിമുഖത്തിന് വിളിച്ചത് ആശങ്കാജനകമാണെന്ന് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ പുറപ്പെടുവിച്ച അഭിമുഖ വിജ്ഞാപനത്തിൽ നഴ്സുമാരുടെ വേതനം അടിയന്തരമായി പരിഷ്‌കരിച്ച്, സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഗണിച്ച് വിജ്ഞാപനം പുനഃപ്രസിദ്ധീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സംഘടന ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകിയെന്നും സംഘടനാപരവും നിയമപരവുമായ മറ്റ് നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും പ്രസിഡന്റ് പ്രൊഫ. ഡോ. രേണു സൂസൻ തോമസ്, സെക്രട്ടറി പ്രൊഫ. പ്രമിന മുക്കോളത്ത് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
