അടിമാലി: തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിന്റെയും ആഭിമുഖത്തിൽ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. അക്ഷരോന്നതി ജില്ലാ ജോയിന്റ് ഡയറക്ടർ അജേഷ് ടി.ജെ ഉദ്ഘാടനം ചെയ്തു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിന്നും സമാഹരിച്ച 542 പുസ്തകങ്ങൾ സാമൂഹിക പഠനമുറികളിലേക്കും വിജ്ഞാന വാടികളിലേക്കും കൈമാറി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.യോഗത്തിൽ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ അടിമാലി ബ്ലോക്ക് കോ-ഓർഡിനേറ്റർ രാഹുൽ ദേവദാസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, കമ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പർട്ട് അഖിലേഷ് അയ്യപ്പൻ, ഡെപ്യൂട്ടി ഡയറക്ടർ അനീസ് ജി, ഐ.വി.ഒ മാരായ അബ്ദുൾസമദ് പി.എം, ജോസഫ് ടി.എഫ് , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിസ്സാർ സി.എ, ജോയിന്റ് ബിഡിഒ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |