SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.53 AM IST

ഹരീഷിനെ പ്രവേശിപ്പിക്കുക എയിംസിലെ ഐ.ആർ.സി.എച്ച് സെന്ററിൽ

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: ദയാമരണം കാത്തുകഴിയുന്ന ഹരീഷ് റാണയെ വീട്ടിൽ നിന്ന് ഡൽഹി എയിംസിലെ ഇൻസ്റ്റിറ്ര്യൂട്ട് റോട്ടറി ക്യാൻസർ ഹോസ്‌പിറ്റലിലെ(ഐ.ആർ.സി.എച്ച് ) പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചേക്കും. ശാന്തവും അന്തസുള്ളതുമായ മരണം ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ സജ്ജീകരിക്കുന്നത്. ഡോ‌ക്‌ടർമാരുടെ സംഘത്തിന്റെ 24 മണിക്കൂർ നിരീക്ഷത്തിലായിരിക്കും ഹരീഷ്. ഭക്ഷണട്യൂബ് അടക്കം എല്ലാ മെഡിക്കൽ സംവിധാനങ്ങളും ഘട്ടംഘട്ടമായി എടുത്തുമാറ്രും. ആരോഗ്യനില വഷളായാൽ വെന്റിലേറ്റർ,​ ഐ.സി.യു സംവിധാനങ്ങൾ നൽകില്ല. രോഗിയുടെ ആശ്വാസത്തിന് പ്രാധാന്യം നൽകും. ബുധനാഴ്ചയാണ് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകിയത്. പിതാവ് അശോക് റാണ, മാതാവ് നിർമ്മല, സഹോദരൻ ആശിഷ് റാണ, സഹോദരി ഭാവനാ റാണ എന്നിവർക്ക് തുടർച്ചയായി കൗൺസിലിംഗ് നൽകുന്നുണ്ടെന്നാണ് വിവരം. 12 വർഷം 6 മാസം 21 ദിനമായി കിടക്കയിലാണ് 32കാരനായ ഹരീഷ്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ്,​ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നുവീണത്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.