
ഭീഷ് മർ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മർ മാർച്ച് 20 ന് തിയേറ്ററിൽ. ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ദിവ്യ പിള്ള, അമ്മേര, ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. കഥ അൻസാജ് ഗോപി, ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്.
ആട് 3
ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ്" മാർച്ച് 19ന് പ്രദർശനത്തിന് എത്തും.
വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ , സ്രിന്ധ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽവിജയ് ബാബുവും കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - അഖിൽ ജോർജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |