
ജയറാം, ഉർവശി എന്നിവരെ പ്രധാന കഥാപാത്രമാക്കി പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസിക. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. കോമഡി ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിലൂടെ ഇതാദ്യമായി ജയറാമും ഉർവശിയും നായകനും നായികയുമായി തമിഴിൽ ഒരുമിക്കുന്നു. അതേസമയം വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസികയുടെ അഭിനയ അരങ്ങേറ്റം . പിന്നീട് മലയാളത്തിലേക്ക് വരികയായിരുന്നു. എന്നാൽ അന്യഭാഷാ ചിത്രങ്ങളിലാണ് സ്വാസിക ഇപ്പോൾ തിളങ്ങുന്നത്. തമിഴിൽ ലബർ പന്ത്, തെലുങ്കിൽ തമ്മുഡു എന്നീ ചിത്രങ്ങളിൽ പ്രേക്ഷകരെ സ്വാസിക ഞെട്ടിച്ചു.
പരമ്പരാഗത ആദിവാസി വേഷത്തിൽ വന്യമായ മുഖഭാവത്തോടെ അനായാസമായി ആക്ഷൻ സീനുകൾ വരെ തമ്മുഡുവിൽ കൈകാര്യം ചെയ്തു. തമ്മുഡുവിലെ ആദിവാസി കഥാപാത്രം ഏറെ ആരാധകരെ നേടി കൊടുത്തു. വേറിട്ട വേഷപ്പകർച്ചിയിലായിരുന്നു ലബർ പന്തിലും. സൂരി നായകനായ മാമനിനും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.
സൂര്യ ചിത്രം റെട്രോയിലും സ്വാസിക ശ്രദ്ധേയമായി. സൂര്യയുടെ കറുപ്പ് ആണ് തമിഴിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാള താരങ്ങളായ ഇന്ദ്രൻസ് , അനഘ മായ രവി എന്നിവരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
