അന്തിക്കാട് : പെരിങ്ങോട്ടുകര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി കുരുവി ദിനാചരണവും, പക്ഷിമൃഗാദികൾക്ക് വെള്ളം നൽകാനുള്ള പാത്രം വിതരണവും നടത്തി. പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ അദ്ധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി അഡ്വ.എ.യു.രഘുരാമൻ പണിക്കർ പക്ഷിമൃഗാദികൾക്ക് വെള്ളം നൽകുന്നതിന് സ്ഥാപിച്ച പാത്രത്തിലേക്ക് ജലം പകർന്ന് ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹിമ പ്രവീൺ, ഹെഡ്മിസ്ട്രസ് എ.ശ്രീദേവി, വി.കെ.പ്രദീപ്, പ്രമോദ് കണിമംഗലത്ത്, എം.ബി. സജീവൻ, പോൾ പുലിക്കോട്ടിൽ, കിരൺ, സുനിത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |