തിരുവനന്തപുരം: വാണിജ്യാവശ്യത്തിന് വേണ്ടി കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന സിലിണ്ടറുകൾ കൂടാതെ പരമാവധി 5 സിലിണ്ടറുകളിൽ കൂടുതൽ അധികമായി സംഭരിച്ച് സൂക്ഷിക്കുവാൻ പാടില്ലെന്ന് കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു.ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955 ലെ അവശ്യസാധനനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണ ഉത്തരവ് പ്രകാരം പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുവാൻ സിവിൽ സപ്ലൈസ് വകുപ്പിനെ ഉന്നതലയോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 84 ഗ്യാസ് ഏജൻസികളിലും 252 ഹോട്ടലുകളിലും പരിശോധന നടത്തി.അനധികൃതമായി വിതരണം ചെയ്ത 57 ഗ്യാസ് സിലിണ്ടറുകൾ കോട്ടയം ജില്ലയിലും 7എണ്ണം തിരുവനന്തപുരം ജില്ലയിലും പിടിച്ചെടുത്തിട്ടുണ്ട്.അവധിദിവസങ്ങളിലും പരിശോധനയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |