SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.13 AM IST

റഷ്യൻ എൽ.പി.ജി വരും; ആശങ്ക വേണ്ടെന്ന് കേന്ദ്രം

Increase Font Size Decrease Font Size Print Page
gas

ന്യൂഡൽഹി: പ്രകൃതി വാതകവുമായി റഷ്യയിൽ നിന്നടക്കം രണ്ട് കപ്പലുകൾ ഉടൻ എത്തുമെന്നും പാചകവാതക ക്ഷാമത്തിൽ പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്‌ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നും കേന്ദ്രം അവകാശപ്പെട്ടു. അതേസമയം, എൽ.പി.ജി വിതരണത്തിൽ നിയന്ത്രണമുണ്ടെന്ന് ഭാരത് പെട്രോളിയം കൊച്ചിയിൽ അറിയിച്ചു.

പ്രധാന വിതരണക്കാരായ ഖത്തർ അടക്കം രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴി വരുന്ന കപ്പലുകളിലാണ് 45% ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തിച്ചിരുന്നത് . 55% മറ്റ് കടൽപ്പാതകൾ വഴിയും. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് മറ്റ് പാതകൾ വഴിയുള്ള ചരക്കു നീക്കം 75% ആയി വർദ്ധിപ്പിച്ചു.

കേരളത്തിൽ ഹോട്ടലുകൾ പ്രവർത്തനം നിറുത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്. എറണാകുളം ജില്ലയിൽ മാത്രം രണ്ടു ദിവസത്തിനിടെ അടച്ചത് നൂറിലേറെ ഹോട്ടലുകൾ. വീടുകളിലെ പാചകം ഇൻഡക്ഷൻ കുക്കറിലേക്ക് മാറുന്ന പ്രവണതയും കണ്ടുതുടങ്ങി. വൈദ്യുതി ഉപഭോഗം ഇതോടെ കുതിച്ചുയരുമെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി.

ബുക്ക് ചെയ്യാൻ

കഴിയുന്നില്ല

തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിതരണത്തിൽ കടുത്ത നിയന്ത്രണം വന്നതോടെ ബുക്കിംഗ് സേവനം പല കമ്പനികളും താൽക്കാലികമായി നിറുത്തി. നമ്പരുകൾ പ്രവർത്തന രഹിതമായിരുന്നു. നേരിട്ട് ഏജൻസികളിലെത്തിയവരും നിരാശരായി മടങ്ങി.

സംസ്ഥാനത്തൊട്ടാകെ 40 ശതമാനത്തോളം ഹോട്ടലുകൾ പൂട്ടി. വരും ദിവസങ്ങളിൽ വൻ പ്രതിസന്ധി ഉറപ്പാണ്
ജി. ജയപാൽ
പ്രസിഡന്റ്
കേരള ഹോട്ടൽ ആൻഡ്

റസ്‌റ്റോറന്റ് അസോ.

ചെറുകിട ബേക്കറികൾ, പ്രൊഡക്ഷൻ യൂണിറ്റുകൾ, പാക്കേജ് ഫുഡ് നിർമ്മാണ സ്ഥാപനങ്ങൾ എന്നിവ പൂട്ടേണ്ടി വരും
കിരൺ എസ്.പാലക്കൽ, പ്രസിഡന്റ്
ബേക്കേഴ്സ് അസോ.

TAGS: NEWS 360, NATIONAL, NATIONAL NEWS, LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.