
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്കു നിലവിലുണ്ടായിരുന്ന കാഡർ പേ സംവിധാനം ഒഴിവാക്കിയ ഉത്തരവ് തിരുത്തി സർക്കാർ. ശമ്പളത്തിൽ കുറവുണ്ടാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ ഉത്തവിറക്കിയത്. സാങ്കേതിക ഉത്തരവാദിത്വവും ഉയർന്ന അപകടസാദ്ധ്യതകളുമുള്ള എൻജിനീയർമാരുടെ സേവന സ്വഭാവം പരിഗണിച്ചാണ് മുൻകാലങ്ങളിൽ സർക്കാർ കാഡർ പേ സംവിധാനം നടപ്പിലാക്കിയിരുന്നത്. എന്നാൽ കെ.എസ്.ഇ.ബിയിലെ മുൻകാല ശമ്പള പരിഷ്‌കരണത്തിന് അംഗീകാരം നൽകിയ ഉത്തരവിൽ കാഡർ പേ ഒഴിവാക്കുകയായിരുന്നു. ഇതോടൊപ്പം ഇനി ശമ്പള പരിഷ്‌കരണത്തിന് റഗുലേറ്ററി കമ്മീഷൻ അനുമതി നിർബന്ധമാക്കുന്ന വ്യവസ്ഥയും പ്രതിഷേധത്തിനിടയാക്കി. ഇതുരണ്ടും ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം പുതുക്കിയ ഉത്തരവിറക്കിയത്. ഉത്തരവ് തിരത്തേിയ സാഹചര്യത്തിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താൻ തീരുമാനിച്ചിരുന്ന പ്രതിഷേധ ധർണ്ണ മാറ്റിവച്ചതായി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |