
കായംകുളം:അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മാതാഅമൃതാനന്ദമയിയും സംന്യാസിശ്രേഷ്ഠരും അന്തേവാസികളും അടക്കം 1200ൽ പരം പേർ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു.കായംകുളം-അയോധ്യ പ്രത്യേക ട്രെയിനിലാണ് കായംകുളത്തു നിന്ന് സംഘം പുറപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് അമൃതപുരിയിൽ നിന്ന് പ്രത്യേക വാഹനത്തിൽ യാത്ര തിരിച്ച അമ്മ ഒരു മണിയോടു കൂടി കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തി.വിവിധ ഹിന്ദു സംഘടനകളും,ഭക്തരും യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയിട്ടുണ്ടായിരുന്നു.
19നാണ് പ്രതിഷ്ഠ ചടങ്ങ്.രാഷ്ട്രപതി ദ്രൗപതി മുർമുവും അമ്മ യോടൊപ്പം പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേകം ക്ഷണം സ്വീകരിച്ചാണ് അമ്മയും സംഘവുംഅയോദ്ധ്യയിലേക്ക്പുറപ്പെട്ടത്. 23ന് രാവിലെ അമ്മയും സംഘവും തിരികെ എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |