SignIn
Kerala Kaumudi Online
Wednesday, 25 March 2026 6.02 AM IST

വീട്ടിൽപ്പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് പാർട്ടി പ്രവർത്തകനോട്, പ്രചാരണ ആയുധമാക്കാൻ പ്രതിപക്ഷം

Increase Font Size Decrease Font Size Print Page
das

പത്തനംതിട്ട: കോന്നിയിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പുകൺവെൻഷനിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ചത് സി പി എം പ്രവർത്തകൻ. അട്ടച്ചാക്കൽ ഈസ്​റ്റ് മുക്ക് സ്വദേശി ദാസ് പി ജോർജ് ആണ് ചോദ്യം ചോദിക്കാൻ ശ്രമിച്ചത്.

എന്നാൽ, ചോദ്യം ആരംഭിക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ പോയി ചോദിക്കൂ എന്ന് മുഖ്യമന്ത്രി പരുഷമായി മറുപടി പറയുകയായിരുന്നു. കേരളത്തിലെ ഗതാഗതസൗകര്യങ്ങളെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു ഒരു ചോദ്യമെന്നുപറഞ്ഞ് ദാസ് എഴുന്നേറ്റത്. സംഭവത്തെക്കുറിച്ചുള്ള ദാസിന്റെ പ്രതികരണം ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.


വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നു ചോദ്യമെന്നാണ് ദാസ് പി ജോർജ് പറയുന്നത്. കോടികളുടെ വികസനപ്രവർത്തനങ്ങൾ സർക്കാർ നടത്തിയെന്നും കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞിരിക്കുന്നതിനാൽ വികസനത്തിന് ആവശ്യത്തിന് പണിമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഇനി മുന്നോട്ടുള്ള വികസനത്തിന് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യമാണ് ചോദിക്കാൻ ശ്രമിച്ചതെന്നും ദാസ് പറഞ്ഞു. പ്രസംഗിച്ചുകൊണ്ടുനിൽക്കുന്ന വേളയിൽ താൻ അത്തരമൊരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ജി സുധാകരനെതിരെ നടത്തിയ ചെ​റ്റത്തരം പരാമർശവും വീട്ടിൽ പോയി പറയലും ഉന്നയിക്കും. പി ആർ ഏശുന്നില്ലെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. പരാജയഭീതികൊണ്ട് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നതിന് ഉദാഹരണമാണ് കോന്നിയിൽ ഉണ്ടായതെന്നാണ് പ്രതിപക്ഷം പറയുന്നത്.

TAGS: CHIEF MINISTER, CPM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.