
അഞ്ച് വർഷത്തേക്ക് ഒന്നും പേടിക്കണ്ട
കൊച്ചി: ഇന്ത്യയിലെ ആദ്യ ഡി പ്ളസ് എസ്.യു.വിയായ എം.ജി മജസ്റ്ററിന്റെ ഉപഭോക്താക്കൾക്കായി 555 ഓണർഷിപ്പ് പ്രോഗ്രാം ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു.
പദ്ധതിയിലൂടെ അഞ്ചുവർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, അഞ്ചുവർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, അഞ്ച് ലേബർഫ്രീ സർവീസുകൾ എന്നിവ ലഭിക്കും. വാഹന ഉപഭോക്താവിന്റെ ചെലവുകൾ പരമാവധി കുറയ്ക്കാനും കൂടുതൽ ആത്മവിശ്വാസം നൽകാനുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
കിലോമീറ്റർ പരിധിയില്ലാതെയാണ് വാഹനത്തിൽ വാറന്റി ലഭ്യമാക്കുന്നത്. അഞ്ചുവർഷം മുഴുവൻ രാജ്യവ്യാപക ബ്രേക്ക്ഡൗൺ സഹായം ലഭിക്കും. സർവീസ് ചെലവും ഗണ്യമായി കുറയും. കൂടുതൽ കിലോമീറ്റർ യാത്ര ചെയ്യുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ഓഫ്‌റോഡ് ആസ്വാദകർക്കും ഓഫർ പ്രയോജനകരമാണ്.
ഉപഭോക്താക്കൾക്ക് സമ്പൂർണ മനസമാധാനം
വാഹനത്തിന്റെ ഉടമസ്ഥതയ്ക്ക് പൂർണ മന:സമാധാനം ഉറപ്പുവരുത്താൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത് ഓഫർ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനയ് റൈന പറഞ്ഞു.
മജസ്റ്ററിന്റെ പ്രീ റിസർവേഷൻ 41,000 രൂപയ്ക്ക് ആരംഭിച്ചു. ഏപ്രിലിൽ ഷോറൂം പ്രദർശനങ്ങളും ടെസ്റ്റ് ഡ്രൈവുകളും ആരംഭിക്കും. മേയ് മാസത്തോടെ വാഹനം വിപണിയിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രതീക്ഷിക്കുന്ന വില
43-45 ലക്ഷം രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |