
മുംബയ്: 1980 കളിലും 1990 കളിലും ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടി മധു മൽഹോത്ര (72) അന്തരിച്ചു. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടി. നൂറോളം സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
1975ൽ റാംസെ ബ്രദേഴ്സിന്റെ ഹൊറർ ചിത്രമായ അന്ധേരയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1983ലെ സൂപ്പർഹിറ്റ് ചിത്രം 'ഹീറോ"യിലെ ജനപ്രിയ ഗാനമായ 'ലംബി ജുദായ്"യിൽ ജിപ്സി വുമൺ ആയി അഭിനയിച്ചത് വഴിത്തിരിവായി. 1982 ൽ അമിതാഭ് ബച്ചനും ഹേമ മാലിനിയും അഭിനയിച്ച 'സത്തെ പേ സത്ത", 'കർസ്", 'വിശ്വനാഥ്", 'വിധാത" തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |