
അഞ്ച് ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ
തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും അഞ്ച് പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും ദ്വിതീയ തലത്തിലുള്ള നാല് ആശുപത്രികളും തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു.ആന്റിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് സ്ഥാപനതലത്തിലും,ബ്ലോക്ക് തലത്തിലും,ജില്ലാതലത്തിലും,സംസ്ഥാന തലത്തിലുമുളള വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചത്.
കോഴിക്കോട് കക്കോടി,ആലപ്പുഴ പാണാവള്ളി,തകഴി,വീയപുരം,ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളാണ് ആന്റിബയോട്ടിക് സ്മാർട്ട് പഞ്ചായത്തുകളായത്.കേരളത്തിലെ തൃതീയ തലത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയെന്ന നേട്ടം എറണാകുളം ജനറൽ ആശുപത്രി കൈവരിച്ചു.ദ്വിതീയ തലത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ എന്ന നേട്ടം ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി,ചെങ്ങന്നൂർ ജില്ലാ ആശുപത്രി,ആലപ്പുഴ ജില്ലാ ആശുപത്രി,ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവയ്ക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |