കോട്ടയം: അച്ഛനും മകനും അടുത്തടുത്ത മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കുമ്പോൾ പൂഞ്ഞാറും പാലായിലും പോരാട്ടം കസറും.
മുൻ ചീഫ് വിപ്പും എം.എൽ.എയുമായിരുന്ന പി.സി ജോർജ് പൂഞ്ഞാറിൽ വീണ്ടും ജനവിധി തേടുമ്പോൾ മകൻ ഷോൺ ജോർജ് സമീപ മണ്ഡലമായ പാലായിൽ സിറ്റിംഗ് എം.എൽ.എ മാണി സി കാപ്പനും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി ക്കുമെതിരെയാണ് കന്നിപോരാട്ടത്തിന് ഇറങ്ങുകയാണ്. ഇരുമണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരത്തിനാണ് കളമൊരുങ്ങുന്നത്. നേരത്തേ ജനപക്ഷം പാർട്ടിയിൽ നിന്നു ജയിച്ചു ജില്ലാ പഞ്ചായത്തംഗമായിട്ടുള്ള ഷോൺ ജനപക്ഷം ബി.ജെപിയിൽ ലയിച്ചതോടെ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായാണ് പാലായിൽ മത്സരിക്കുന്നത്. പഴയ പൂഞ്ഞാർ മണ്ഡലത്തിലെ പല പഞ്ചായത്തുകളും ഇപ്പോൾ പാലായിലാണ് ഉൾപ്പെടുന്നത്.
നാലു തവണ എം.എൽ.എയായിട്ടുള്ള പി.സി ജോർജ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2016ൽ ഇരുമുന്നണികൾക്കുമെതിരെ സ്വതന്ത്രനായി മത്സരിച്ചും മികച്ച വിജയം നേടി. 2021ൽ പൂഞ്ഞാറിൽ പി.സി ജോർജ് 41851 വോട്ടുകൾ നേടി രണ്ടാമത് എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |