കട്ടപ്പന: പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ കട്ടപ്പന മുനിസിപ്പൽ സ്റ്റേജിന് സമീപം അടുപ്പുകൂട്ടൽ സമരം നടത്തി. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ സമരം ഉദ്ഘാടനം ചെയ്തു.
എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ സെക്രട്ടറി മനോജ് മോഹൻ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.ജെ. ജോൺസൺ, എ.കെ.ജി.സി.ടി.എ ജില്ലാ സെക്രട്ടറി അനൂപ് ജെ. ആലക്കപള്ളി എന്നിവർ സംസാരിച്ചു. പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ, എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.പി. സന്ധ്യ, വൈസ് പ്രസിഡന്റ് ബിജിൻ സോമരാജ്, ജോയിന്റ് സെക്രട്ടറി ക്രിസ് ജോസ്, ജില്ലാ കൗൺസിൽ അംഗം സുലൈമാൻകുട്ടി, കെ.എം. ഹാരിസ്, സുമി വാസുദേവൻ, വിധു എ സോമൻ, സിന്ധു രവീന്ദ്രനാഥ്, റെജി എസ് എന്നിവർ സമര പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |