
നെടുമ്പാശേരി: 6.5 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്ര (41)യെ എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടി. ആലുവ മാറമ്പിള്ളി ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ കോയമ്പത്തൂരിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് ബസിൽ അത്താണിയിൽ എത്തുകയായിരുന്നു. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടൻ, എസ്.ഐമാരായ അജീഷ്. കെ. ജോൺ, ടി. അനൂപ്, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |