
ശംഖുംമുഖം: ഡ്രോൺ ആക്രമണത്തിന് പിന്നാലെ ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും യാത്രക്കാരുമായി ദുബായിലേക്ക് പറന്ന എമിറേറ്റസ് വിമാനം തിരിച്ചിറക്കി.
തിങ്കളാഴ്ച പുലർച്ചെ 4.40ഓടെ 353 യാത്രക്കാരും 19ക്രൂവുമായി വിമാനം പറന്ന് രണ്ടുമണിക്കൂർ പിന്നിട്ടപ്പോഴാണ് ദുബായ് വിമാനത്താവളം അടച്ചെന്നും അടുത്ത സുരക്ഷിതമായ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തണമെന്നും എയർട്രാഫിക്ക് കൺട്രോൾ ടവറിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചത്.
ഇതോടെ പൈലറ്റ് വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കാനുള്ള അനുമതി തേടി. അനുമതി കിട്ടിയതോടെ 8.30ന് തിരുവനന്തപുരത്തെത്തിയ വിമാനം എട്ട് മിനിട്ടോളം ആകാശത്ത് വട്ടമിട്ടുപറന്ന് അധിക ഇന്ധനം ചോർത്തിക്കളഞ്ഞ ശേഷം 8.40ഓടെ റൺവേയിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്ക് എയർലൈൻസ് അധികൃതർ വിമാനത്താവളത്തിന് പുറത്ത് താമസ സൗകര്യമൊരുക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |