കൽപ്പറ്റ: പിടികൂടിയ കുഴൽപ്പണം പൂഴ്ത്തിയ കേസിൽ വൈത്തിരി മുൻ എസ്.എച്ച്.ഒ. സി.ആർ. അനിൽകുമാർ റിമാൻഡിൽ. കൽപ്പറ്റ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് പി. ഉബൈദുള്ളയാണ് ജാമ്യം തള്ളിയത്. ഈമാസം 30 വരെയാണ് റിമാൻഡ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ സി.ആർ. അനിൽകുമാർ ഞായറാഴ്ച വൈകീട്ടാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ 11ന് കൽപ്പറ്റ സി.ജെ.എം. കോടതിയിൽ ഹാജരാക്കി. കേസിൽ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദായതിനെ തുടർന്ന് സി.ആർ. അനിൽകുമാർ ഒളിവിൽ പോയിരുന്നു. കീഴടങ്ങണമെന്ന് കോടതി നിർദേശത്തെ തുടർന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. 2025 സെ്ര്രപംബർ 15ന് വൈത്തിരി ചുണ്ടേലിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. 3,37,000 രൂപയാണ് പോലീസ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |