നെടുമങ്ങാട്: ഗുണ്ടാപ്പിരിവ് നൽകാത്തതിന് ഉന്തുവണ്ടി കച്ചവടക്കാരനെ മർദ്ദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത കേസിൽ മുന്നുപേരെ പൊലീസ് പിടികൂടി. വിതുര ബോണക്കാട് പത്തുമുറി ലയം ബി.എ ഡിവിഷനിൽ വിജയ് (26),വിതുര കളിക്കൽ പ്ലാങ്കാല കട്ടയ്കാൽ വീട്ടിൽ ഗോകുൽ (21),പരപ്പാറ മരുതുംമൂട് പ്രശാന്ത്ശ്രുതി ഭവനിൽ പ്രശാന്ത് (22) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4ന് രാത്രി പത്തരയോടെ പഴകുറ്റിയിൽ ഉന്തുവണ്ടിയിൽ ഫാസ്റ്റ് ഫുഡ് വില്പന നടത്തുന്ന തിരുനെൽവേലി സ്വദേശി ശിവയെ കാറിലെത്തിയ മൂവർ സംഘം അടിച്ചുവീഴ്ത്തി അയ്യായിരം രൂപയുമായി കടന്നുകളയുകയായിരുന്നു. പൊലീസിന്റെ റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തൊളിക്കോട് വച്ച് നെടുമങ്ങാട് എസ്.എച്ച്.ഒ മോഹിത്ത് പി.കെ,എസ്.ഐ മുഹ്സിൻ മുഹമ്മദ്സി,എ.എസ്.ഐ ബിജു,രജിത്ത്,സി.പി.ഒ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |