
ഇത്തവണയും ഒരു കോടി രൂപ കൈമാറി
കൊച്ചി: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒരു കോടി രൂപയുടെ സഹായം നൽകി. സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുമായി നൽകുന്ന വാർഷിക സഹായത്തിന്റെ തുടർച്ചയായാണിത്. എല്ലാ വർഷവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആർട്ട് സെന്ററിന് നൽകുമെന്ന് എം.എ. യൂസഫലി പ്രഖ്യാപിച്ചിരുന്നു.
എം.എ. യൂസഫലിക്ക് വേണ്ടി ഡിഫറന്റ് ആർട്‌സ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ ഒരു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ഫെയർ എക്‌സ്‌പോർട്ട്‌സ് ഇന്ത്യ ജനറൽ മാനേജർ മുഹമ്മദ് റാഫി, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |