SignIn
Kerala Kaumudi Online
Wednesday, 18 March 2026 1.55 PM IST

'ധോണിക്ക് പറ്റിയ പകരക്കാരൻ, സഞ്ജു വന്നതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആരാധക നിര ഇനിയും വർദ്ധിക്കും'

Increase Font Size Decrease Font Size Print Page
sanju

മുംബയ്: ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) എംഎസ് ധോണിക്ക് പറ്റിയ പകരക്കാരൻ സഞ്ജു സാംസണാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. പറ്റിയ ഒരാൾ എത്തുന്നതുവരെ ധോണി കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്‌സ് ഒരു ചർച്ചയ്‌ക്കിടെ പ്രതികരിച്ചു.

'ഐപിഎൽ മത്സരങ്ങളിൽ എംഎസ് ധോണി മുൻനിരയിൽ ബാറ്റിംഗിന് ഇറങ്ങണം. കഴിഞ്ഞ ഏതാനും സീസണുകളായി എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലുമൊക്കെയാണ് ധോണി ബാറ്റിംഗിന് എത്തുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്നത് ധോണിയെയാണ്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് സിഎസ്‌കെ എന്ന ബ്രാൻഡ് മുന്നോട്ടുപോകുന്നത്.

ധോണിയെ പരമാവധി സമയം ഗ്രൗണ്ടിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നു. എല്ലാ മത്സരങ്ങളിലും ടോപ് ഓർഡറിൽ ബാറ്റ് ചെയ്‌തില്ലെങ്കിലും നിർണായക മത്സരങ്ങളിലെങ്കിലും ധോണി നാലാമതോ അഞ്ചാമതോ ആയി ഇറങ്ങണമെന്നാണ് എന്റെ അഭിപ്രായം. ധോണിക്ക് പകരക്കാരനായി പറ്റിയ ആളാണ് സഞ്ജു. ശരിയായ ഒരാൾ വരാനായി ധോണി കാത്തിരിക്കുകയാണ്' - ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അതേസമയം, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ചേർന്നത് വലിയ മാറ്റമെന്നാണ് അനിൽ കുംബ്ലെ പ്രതികരിച്ചത്. 'മികച്ച ഫോമിലാണ് സഞ്ജു ഐപിഎല്ലിലേക്ക് വരുന്നത്. തുടർച്ചയായുള്ള മൂന്ന് ഗംഭീര ഇന്നിംഗ്‌സുകളുമായി ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്തു. ഫ്രാഞ്ചൈസിയുടെ ആരാധകനിര ഇനിയും വർദ്ധിക്കാൻ ഇത് ഉപകരിക്കും. ചെന്നൈയ്‌ക്ക് പറ്റിയ താരമാണ് സഞ്ജു. അദ്ദേഹം ജനിച്ചത് കേരളത്തിലാണ്. തമിഴ് നന്നായി സംസാരിക്കുന്നുണ്ട്. എംഎസ് ധോണിയെപ്പോലൊരു വിക്കറ്റ് കീപ്പിംഗ് ബാറ്ററാണ്. സഞ്ജുവിന്റെ അനുഭവ സമ്പത്തും ചെന്നൈ സൂപ്പർ കിംഗ്‌സിന് നിർണായകമാകും' - കുംബ്ലെ പറഞ്ഞു.

TAGS: NEWS 360, SPORTS, CRICKET, IPL, CHENNAI SUPER KINGS, DHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.