SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.28 PM IST

ഡൽഹിയിൽ തീപിടിത്തം: ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി:ഡൽഹിയിലെ പാലം മേഖലയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം.ബിസിനസുകാരനായ രാജേന്ദർ കശ്യപിന്റെ കുടുംബമാണ് ദുരന്തത്തിനിരയായത്. കശ്യപിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ ലാഡോ, മക്കളായ പ്രവേശ്, കമൽ, ഹിമാൻഷി, മരുമക്കളായ അഷു, ദീപിക, മൂന്നു പേരക്കുട്ടികൾ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന 12 പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.പാലം രാം മാർക്കറ്റ് പ്രദേശത്തെ കെട്ടിടത്തിൽ ഇന്നലെ രാവിലെ ആറരയോടെയാണ് തീ പടർന്നത്.ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരുടെ കുടുംബത്തിന് ഡൽഹി സർക്കാർ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷവും, ഗുരുതരമായി പൊള്ളലേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,​000 രൂപയും പ്രഖ്യാപിച്ചു.സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത ഉത്തരവിട്ടു. ഹൃദയഭേദകമായ സംഭവമെന്ന് കോൺഗ്രസ് എം.പി പ്രിയങ്കാഗാന്ധി എക്‌സിൽ കുറിച്ചു.

TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.