
വാഷിംഗ്ടൺ: ലോകത്തെ പ്രമുഖ ശക്തികളായ റഷ്യയും ചൈനയും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് ഗുരുതരമായ ആണവഭീഷണി നിലനിൽക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. 2026ലെ ആന്വൽ ത്രെട്ട് അസ്സെസ്‌മെന്റ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഇന്റലിജൻസ് മേധാവി തുൾസി ഗബാർഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഭീഷണി ഉയർത്തുന്നത്.
അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളുടെ എണ്ണം 2025ൽ 3,000 ആയിരുന്നത് 2035ഓടെ 16,000 ആയി ഉയരുമെന്ന് ഈ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ആധുനികമായ ആണവപരമ്പരാഗത മിസൈൽ സംവിധാനങ്ങൾ ഈ രാജ്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ നിലവിലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളെപ്പോലും മറികടക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യകളാണ് റഷ്യയും ചൈനയും പരീക്ഷിക്കുന്നത്.
'റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ആണവ വസ്തുക്കൾ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാൻ ശേഷിയുള്ള നൂതന മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ്. അമേരിക്കയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ഈ നീക്കങ്ങൾ എന്നത് അതീവ ഗൗരവകരമാണ്.'-തുൾസി ഗബാർഡ് വെളിപ്പെടുത്തി. റഷ്യയും ചൈനയും തങ്ങളുടെ ആയുധശേഖരം നവീകരിക്കുന്നതിലൂടെ ആഗോള സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |