SignIn
Kerala Kaumudi Online
Friday, 20 March 2026 12.42 AM IST

പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പി; ലണ്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് 1.72 ലക്ഷം വീതം പിഴ

Increase Font Size Decrease Font Size Print Page
paan-masala

ലണ്ടൻ: പൊതുസ്ഥലത്ത് പാൻ മസാല ചവച്ച് തുപ്പിയതിന് ലണ്ടനിലെ ബ്രെന്റിൽ രണ്ട് ഇന്ത്യക്കാർക്ക് പിഴ ചുമത്തി. എഡ്‌ജ്‌വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴ ചുമത്തിയതെന്നാണ് റിപ്പോ‌ർട്ട്. പാൻ മസാല ചവച്ചുതുപ്പിയതിന് നേരത്തെ നൂറ് പൗണ്ട് വീതമാണ് (ഏകദേശം 12,371 രൂപ) ഇരുവർക്കും പിഴ ചുമത്തിയിരുന്നത്. എന്നാൽ, രണ്ടുപേരും ഈ തുക അടച്ചില്ലെന്നും ഇതിനാലാണ് പിഴത്തുക കൂട്ടിയതെന്നും റിപ്പോർട്ടിലുണ്ട്.

കിംഗ്‌സ്ബെറി റോഡിലെ മെട്രോ സ്റ്റേഷന് സമീപത്താണ് അക്ഷിത് പട്ടേൽ പാൻമസാല ചവച്ചുതുപ്പിയത്. തുടർന്ന് നോർത്ത് വെസ്റ്റ് ലണ്ടൻ മജിസ്‌ട്രേറ്റ് കോടതി 2025 ജൂണിൽ ഇയാൾക്ക് നൂറ് പൗണ്ട് പിഴ ചുമത്തി. എന്നാൽ, അക്ഷിത് പട്ടേൽ കോടതിയിൽ ഹാജരാവുകയോ പിഴ അടയ്‌ക്കുകയോ ചെയ്‌തിരുന്നില്ല. ഇതോടെയാണ് പിഴത്തുക ഉയർത്തിയത്. വെംബ്ലി ഹിൽ റോഡിൽ പാൻമസാല ചവച്ച് തുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും നൂറ് പൗണ്ട് പിഴ ചുമത്തിയിരുന്നത്. ഇയാളും പിഴ അടച്ചിരുന്നില്ല. തുടർന്നാണ് പിഴത്തുക 1391 പൗണ്ടാക്കി ഉയർത്തിയത്.

നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാൻമസാലയുടെ കറകൾ വൃത്തിയാക്കാൻ വേണ്ടി മാത്രം ബ്രെന്റ് സിറ്റി കൗൺസിൽ പ്രതിവർഷം 30,000 പൗണ്ട് ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്. പൊതുസ്ഥലങ്ങളിൽ പാൻ ചവച്ചുതുപ്പുന്നതിനെതിരെ വിവിധയിടങ്ങളിൽ ബോധവത്‌കരണ ബാനറുകളും 100 പൗണ്ട് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് ബോർഡുകളും അധികൃതർ സ്ഥാപിച്ചിരുന്നു. പൊതുസ്ഥലം ഇത്തരത്തിൽ വൃത്തിഹീനമാക്കുന്നവരെ കണ്ടെത്താനായി പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, PAAN MASALA, FINE, INDIANS, LONDON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.