
ബെയിൻ കാപ്പിറ്റൽ 4,385 കോടി രൂപ നിക്ഷേപിക്കും
വലപ്പാട്: മണപ്പുറം ഫിനാൻസിന്റെയും ഉപ കമ്പനികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ആഗോള നിക്ഷേപ സ്ഥാപനമായ ബെയിൻ കാപ്പിറ്റലിന് റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു. ഇതനുസരിച്ച് മണപ്പുറം ഫിനാൻസ്, ആശിർവാദ് മൈക്രോ ഫിനാൻസ്, മണപ്പുറം ഹോം ഫിനാൻസ് എന്നിവയുടെ നടത്തിപ്പിലും ഓഹരി നിയന്ത്രണത്തിലും ബെയിൻ കാപിറ്റൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബി. സി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ്‌സ് XXV, ബി. സി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ്‌സ് XIV എന്നീ കമ്പനികൾക്ക് പങ്കാളിത്തം ലഭിക്കും. ഇതിനായി ഏകദേശം 4,385 കോടി രൂപ ബെയിൻ കാപ്പിറ്റൽ മണപ്പുറം ഫിനാൻസിലും ഉപ കമ്പനികളിലും നിക്ഷേപിക്കും.
നിക്ഷേപം പൂർത്തിയാകുന്നതോടെ ഓപ്പൺ ഓഫർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ബെയിൻ ക്യാപിറ്റലിന് 18.0 ശതമാനം, 41.66 ശതമാനം വീതം ഓഹരികൾ കൈവശമാകും. നിലവിലുള്ള പ്രൊമോട്ടർമാർക്ക് 28.9 ശതമാനം ഉടമസ്ഥ പങ്കാളിത്തമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |