
ഏപ്രിൽ 14 വരെ അപേക്ഷിക്കാം
കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ റസിഡൻഷ്യൽ ഫിനിഷിംഗ് സ്‌കൂൾ പ്രോഗ്രാം 'ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്‌കൂൾ - 2026', ഏപ്രിൽ, മേയ് മാസങ്ങളിൽ കൊച്ചി ക്യാമ്പസിൽ നടക്കും.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 30 സീറ്റുകൾ വീതം രണ്ട് വിഭാഗങ്ങളിലുമുണ്ടാകും. https://jainuniversitykochi.
വിമർശനാത്മക ചിന്ത, ആശയവിനിമയ ശേഷി, നേതൃപാടവം, ഡിജിറ്റൽ അവബോധം എന്നിവയിൽ ക്ളാസുകളുണ്ടാകും. അക്കാഡമിക് വിഷയങ്ങൾ ആഴത്തിൽ മനസിലാക്കാനും മികച്ച കരിയർ പാത തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കും.
ആധുനിക ലോകത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്താനാണ് സമ്മർ സ്കൂളിന്റെ ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. വിവരങ്ങൾക്ക് : 7034052828.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |