SignIn
Kerala Kaumudi Online
Friday, 20 March 2026 4.35 AM IST

ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി, പിന്നാലെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്

Increase Font Size Decrease Font Size Print Page
cement-drum

ബുലന്ദ്ഷഹർ: ഭാര്യയുടെ ഫേസ്ബുക്കിൽ പോസ്റ്ര് ചെയ്ത ചിത്രം കണ്ട ഭർത്താവ് കാമുകനൊപ്പം പോകാൻ അവർക്ക് അനുവാദം നൽകി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലായിരുന്നു സംഭവം. രാജ്കുമാർ എന്ന യുവാവാണ് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലെ 'സിമന്റും ഡ്രമ്മും' ചിത്രം കണ്ട് ഭയന്ന് യുവതിയെ കാമുകന് വിട്ടു നൽകിയത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ വഴക്കുകൾ പതിവായിരുന്നെന്നും രാജ്കുമാർ പറയുന്നു. കഴിഞ്ഞ വർഷം ജൂലായിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മാതാപിതാക്കളുടെ അടുത്തേക്കെന്ന് പറഞ്ഞ് പോയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ യുവതി കാമുകനൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് രാജ്‌കുമാർ ആരോപിച്ചു.

കാമുകനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ തെളിവ് ഹാജരാക്കാനാണ് ഭാര്യ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കെ രാജ്കുമാർ ഫോൺ തട്ടിപ്പറിച്ച് പരിശോധിച്ചു. ഇതിൽ ചില നഗ്ന ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവച്ച കൊലപാതക വാർത്തകളും കണ്ടെത്തി. സിമന്റും ഡ്രമ്മും എന്ന അടിക്കുറിപ്പോടെയുള്ള വാർത്തയ്ക്കൊപ്പം രാജ്കുമാറിന്റെ ചിത്രവും നീല ഡ്രമ്മും സിമന്റും എന്ന വാചകവും ഫോണിൽ ഉണ്ടായിരുന്നു, ഇത് തന്നെ കൊലപ്പെടുത്താനുള്ള പദ്ധതിയാണെന്ന് മനസിലാക്കി രാജ്കുമാ‌ർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

2025 മാർച്ചിൽ മുസ്കാൻ എന്ന യുവതി കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി 15 കഷണങ്ങളാക്കി മുറിച്ച് സിമന്റ് ഡ്രമ്മിലാക്കിയിരുന്നു. ഇതുപോലെ തന്നെയും നീലഡ്രമ്മിലാക്കുമെന്ന് ഭീശണിപ്പെടുത്താറുണ്ടായിരുന്നെന്നും രാജകുമാർ പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ മദ്ധ്യസ്ഥ ചർച്ചയിൽ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി വ്യക്തമാക്കി. ഒടുവിൽ കാമുകനെ നേരിട്ട് കാണാൻ ആവശ്യപ്പെട്ട രാജ്കുമാർ ഭാര്യയെ അവർക്കൊപ്പം വിട്ടയക്കുകയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, NEWS360, FBPOST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.