SignIn
Kerala Kaumudi Online
Friday, 20 March 2026 8.26 PM IST

'യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും'

Increase Font Size Decrease Font Size Print Page
shashi-tharoor

ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് ശശി തരൂർ. തന്റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലാണെന്നും ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

'നികുതി ദായകരുടെ പണം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് ഇടത് പാർട്ടികളുടെ ശ്രമം. രണ്ട് വർഷത്തേക്ക് പിഎയെ നിയമിച്ച് ആജീവനാന്തം പെൻഷൻ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുന്നത്. ഈ പണം നികുതി ദായകരുടേതാണ്. ഈ പണം ഉപയോഗിച്ച് പാർട്ടിക്കായി പണിയെടുക്കുകയാണ്. സ്വാഭാവികമായും പാർട്ടിയോടാകും അവർക്ക് കൂറുണ്ടാകുക.

യുഡിഎഫിനായി 14 ജില്ലകളിലും പ്രചാരണത്തിന് പോകും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ഹൈക്കമാൻഡായിരിക്കും. എംഎൽഎമാരുടെ നിലപാട് അറിഞ്ഞശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കും. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ദുർഭരണത്തിന് അറുതിയുണ്ടാകണം. വിശ്വാസ്യതയുള്ള ബദൽ വേണം. ബിജെപി ചരിത്രത്തിൽ പോലുമില്ല. 'പൂജ്യം സീറ്റ്' പാർട്ടിയാണത്'- ശശി തരൂർ പറ‌ഞ്ഞു.

TAGS: SHASHI THAROOR, UDF, ASSEMBLY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.