
കൊച്ചി: രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. ലിറ്ററിന് 2.35 രൂപ വരെ കൂടും. പശ്ചിമേഷ്യയിൻ യുദ്ധത്തെത്തുടർന്ന് ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെയാണിത്. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവയാണ് വില ഉയർത്തിയത്. അതേസമയം, സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമില്ല. ഇറാൻ- അമേരിക്ക യുദ്ധവും ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയത്. വില വർദ്ധിക്കുന്നതോടെ കൊച്ചിയിൽ പ്രീമിയം പെട്രോളിന് 108.20 രൂപയോളമാകും. തിരുവനന്തപുരത്ത് 109.83 രൂപയും. ഇന്ത്യയിലെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുകയാണെന്നും ഒരിടത്തും വിതരണ തടസമില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |