
ഒറ്റ ദിവസം തീർപ്പാക്കിയത് 4528 പരാതികൾ
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ സംസ്ഥാനത്താകെ 4585 പരാതികളാണ് ഒറ്റ ദിവസം കൊണ്ട് ആപ്പിലൂടെ ലഭിച്ചത്. ഇതിൽ 4528 പരാതികളും അതിവേഗം പരിശോധിച്ച് തീർപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിംഗ് സ്‌ക്വാഡുകൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും സാധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ അറിയിച്ചു.
ലഭിച്ച പരാതികളിൽ നടപടി സ്വീകരിക്കാൻ എടുത്ത സംസ്ഥാനത്തെ ശരാശരി സമയം 10 മിനിറ്റും 45 സെക്കൻഡുമാണ്. . തീർപ്പാക്കിയ പരാതികളിൽ 4516 എണ്ണവും വസ്തുതാപരമായി ശരിയാണെന്ന് കണ്ടെത്തിയത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പൊതുജനങ്ങളുടെ ഉയർന്ന ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ തീർപ്പാക്കിയതിൽ പരാതികൾ
പണ വിതരണം, മദ്യ വിതരണം, അനധികൃത പോസ്റ്ററുകൾ, വ്യാജവാർത്തകൾ തുടങ്ങിയ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സിവിജിൽ ആപ്പിലൂടെ തത്സമയം ചിത്രങ്ങളോ വീഡിയോകളോ സഹിതം അജ്ഞാതരായും പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതി ലഭിച്ചാലുടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |