
ശ്രീകണ്ഠപുരം: നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം ഇരിക്കൂർ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ. മാത്യു കുന്നപ്പള്ളി എരുവേശ്ശിയിലെ വിവിധ തൊഴിൽ ശാലകളും സാന്ത്വന കേന്ദ്രങ്ങളും മതസ്ഥാപനങ്ങളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. മുയിപ്ര കശുവണ്ടി ശാലയിലെ തൊഴിലാളികളെയും ആലത്തൂർ തൊഴിലുറപ്പ് തൊഴിലാളികൾ, ഖാദി കേന്ദ്രം ചുണ്ടപ്പറമ്പ, സാബു ഫർണിച്ചർ ചുണ്ടപ്പറമ്പ, വെമ്പുവ തെരേസ ഭവൻ, ചെമ്പേരി സ്വാന്തന കേന്ദ്രം, കരുണാലയം അഗതിമന്ദിരം, ചെമ്പേരി സെന്റ്‌തോമസ് കോൺവെന്റ് എന്നീ സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. ലൂർദ് മാതാ ബെസിലിക്കയിൽ പ്രാർത്ഥനയും നടത്തി ശനിയാഴ്ചത്തെ പര്യടനം അവസാനിപ്പിച്ചു. എൽ.ഡി.എഫ് നേതാക്കളായ ഷോണി അറക്കൽ, കെ.പി ദിലീപ്, പി. സദാനന്ദൻ, രതീഷ് ബാബു, എം. നാരായണൻ, കെ.ഒ ജനാർദ്ദനൻ എന്നിവർ ഒപ്പമുണ്ടായി. ഞായറാഴ്ച ഉദയഗിരി പഞ്ചായത്തിൽ സന്ദർശനം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
