
തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവായ എ.കെ. ആന്റണി സ്വന്തം മകൻ അനിൽ ആന്റണിയെ ബി.ജെ.പിക്ക് സംഭാവന നൽകിയത് ഏത് രഹസ്യ ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ആ വകുപ്പിൽ നടന്ന അഴിമതികളെക്കുറിച്ചുള്ള അന്വേഷണത്തെ അദ്ദേഹം ഭയപ്പെട്ടിരുന്നു . ആ ഭയത്തിൽ നിന്നാണ് ഈ ഒത്തുതീർപ്പ് രാഷ്ട്രീയം ഉണ്ടാകുന്നത്..എ.കെ ആന്റണിക്ക് ഇപ്പോൾ പ്രവചനത്തിന്റെ കാലമാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവചനം വെറുതെയാകുമെന്ന് ഈ നാട് തെളിയിക്കും. കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരും.
ഇന്ന് കേരളം ശാന്തമാണ്. ഇവിടെ വർഗീയ കലാപങ്ങളില്ല. എന്നാൽ യു.ഡി.എഫ് ഭരണകാലത്ത് എത്രയെത്ര വർഗീയ കലാപങ്ങളാണ് ഈ മണ്ണിൽ അരങ്ങേറിയത്. മാറാട് കലാപം എങ്ങനെ മറക്കും. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലേ മുത്തങ്ങ വെടി വയ്പ് നടന്നത്. തദ്ദേശീയ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാനല്ലേ അന്ന് യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. ആ ചരിത്രം മലയാളി മറന്നിട്ടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |