SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.45 PM IST

ബി.ജെ.പി പട്ടിക പൂർത്തിയായി; തിരുവനന്തപുരത്ത് കരമന ജയൻ ചിറയിൻകീഴിലും ചടയമംഗലത്തും കോൺഗ്രസ് വിട്ടുവന്നവർ

Increase Font Size Decrease Font Size Print Page
k

ന്യൂഡൽഹി: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

സീരിയൽ നടൻ വിവേക് ഗോപനാണ് അരുവിക്കരയിലെ സ്ഥാനാർത്ഥി.

കോൺഗ്രസ് വിട്ടുവന്ന ആർ.എസ്. അരുൺരാജ് ചടയമംഗലത്തും, ബി.എസ്. അനൂപ് ചിറയിൻകീഴിലും മത്സരിക്കും. ഇവരടക്കം 11 പേരുടെ അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടേതാണ് തീരുമാനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ദളിത് കോൺഗ്രസ് തിരുവനന്തപുരം ഘടകം അദ്ധ്യക്ഷൻകൂടിയായിരുന്ന ബി.എസ്. അനൂപ്. ആർ.എസ്. അരുൺരാജ് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

ഇതോടെ കേരളത്തിലെ 97 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് അറിയിച്ചു.

മറ്റു സ്ഥാനാർത്ഥികൾ

നെയ്യാറ്റിൻകര - എസ്. രാജശേഖരൻ നായർ

കോവളം - ടി.എൻ. സുരേഷ്

ചവറ - കെ.ആർ. രാജേഷ്

അടൂർ - പന്തളം പ്രതാപൻ

മാവേലിക്കര - അജിമോൻ

പുതുപ്പള്ളി - രവീന്ദ്രനാഥ് വാകത്താനം

പീരുമേട് - വി. രതീഷ്

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.