വിഴിഞ്ഞം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ഇരുമ്പു കമ്പിയുപയോഗിച്ച് യുവാക്കളുടെ തലക്കടിച്ചു പരിക്കേല്പിച്ച പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. വെങ്ങാനൂർ നീലകേശി റോഡിൽ കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ പ്രദേശവാസി ശിവപ്രസാദി(38)നെയാണ് അറസ്റ്റുചെയ്തത്. ധനുഷ്,ജിത്തു,അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്.പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്ന് എസ്.എച്ച്.ഒ റെജി രാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |