
കൊച്ചി: ഓട്ടോറിക്ഷ തൊഴിലാളികളെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തണമെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിസന്റ് ആർ.അജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ രവീന്ദ്രൻ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ.പൈ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.വി റെജി, ഇ.ഡി. നിധീഷ്. ജില്ലാ സമിതി അംഗം സജിത്ത് ബോൾഗാട്ടി, ഐ.ആർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ആർ രവീന്ദ്രൻ (പ്രസിഡന്റ്), ഇ.ഡി നിധീഷ് (ജനറൽ സെക്രട്ടറി), ഐ.ആർ ഉണ്ണിക്കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |