SignIn
Kerala Kaumudi Online
Monday, 23 March 2026 9.21 AM IST

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം,​ അമേരിക്കയിൽ നിന്ന് 16000 ടൺ എൽപിജിയുമായി കപ്പൽ മംഗളുരുവിൽ

Increase Font Size Decrease Font Size Print Page
pysix

ന്യൂ​ഡ​ൽ​ഹി​:​ ​പ ​ശ്ചി​മേ​ഷ്യ​ൻ​ ​ സംഘർഷത്തെ തുടർന്ന് എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിക്കിടെ 16,000​ ​ട​ൺ​ ​എ​ൽ.​പി.​ജി​യു​മാ​യി കപ്പൽ മംഗളൂരുവിൽ എത്തി. ​ ​സിം​ഗ​പ്പൂ​ർ​ ​പ​താ​ക​യേ​ന്തി​യ​ ​ച​ര​ക്ക് ​ക​പ്പ​ലാ​യ​ ​പി​ക്സി​സ് ​പ​യ​നി​യ​റാണ് ​ ​ഇ​ന്ന് രാവിലെ ​ ​മം​ഗ​ളൂ​രു​ ​തു​റ​മു​ഖ​ത്ത് ​ന​ങ്കൂ​ര​മി​ട്ടത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​ടെ​ക്സാ​സി​ൽ​ ​നി​ന്ന് ഫെബ്രുവരി 14ന് യാത്രതിരിച്ച കപ്പലാണിത്. 47236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളുരു തുറമുഖത്തെ 13ാംനമ്പർ ബർത്തിലാണ് അടുത്തത്.

​എ​ൽ.​പി.​ജി​ ​ക​യ​റ്റി​യ​ത്.​ ​മം​ഗ​ളൂ​രു​വി​ലെ​ ​ഏ​ജി​സ് ​ഗ്യാ​സ് ​സം​ഭ​ര​ണ​ ​​​​​യൂ​ണി​റ്റി​ലേ​ക്ക് ​ഗ്യാ​സ് ​മാ​റ്റു​ന്ന​ ​പ്ര​ക്രി​യ​ ​ആ​രം​ഭി​ച്ചെ​ന്ന് ​ന്യൂ​ ​മം​ഗ​ളൂ​രു​ ​തു​റ​മു​ഖ​ ​അ​തോ​റി​ട്ടി​ ​അ​റി​യി​ച്ചു.​ വാതകം ഇറക്കിയ ശേഷം തിങ്കളാഴ്ച പുലർ‌ച്ചെയോടെ കപ്പൽ മടങ്ങു. ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കാ​ന​ഡ,​ ​ഓ​സ്ട്രേ​ലി​യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​ഗ്യാ​സ് ​എ​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.

റ​ഷ്യ​യി​ലെ​ ​പ്രി​മോ​ർ​സ്കി​ൽ​ ​നി​ന്ന് 96,000​ ​മെ​ട്രി​ക് ​ട​ൺ​ ​അ​സം​സ്കൃ​ത​ ​എ​ണ്ണ​ ​വ​ഹി​ച്ച് ​'​അ​ക്വാ​ ​ടൈ​റ്റ​ൻ​"​ ​എ​ന്ന​ ​ക​പ്പ​ൽ​ ​ശ​നി​യാ​ഴ്ച ​ ​മം​ഗ​ളൂ​രു​വി​ലെ​ത്തി​യി​രു​ന്നു.​ ​ചൈ​ന​യി​ലേ​ക്ക് ​പോ​യ​ ​ക​പ്പ​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​തു​ട​ർ​ന്ന് ​വ​ഴി​ ​തി​രി​ച്ചു​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​എ​ണ്ണ​ ​വാ​ങ്ങാ​ൻ​ ​യു.​എ​സ് ​ഒ​രു​ ​മാ​സ​ത്തെ​ ​സാ​വ​കാ​ശം​ ​അ​നു​വ​ദി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ക​പ്പ​ൽ​ ​വ​രു​ന്ന​ത് ​മു​ന്നി​ൽ​ക്ക​ണ്ട് ​തു​റ​മു​ഖ​ത്തി​ലെ​ ​ബ​ർ​ത്ത് ​ഒ​ഴി​ച്ചി​ട്ടി​രു​ന്നു.​ ​അ​സം​സ്കൃ​ത​ ​എ​ണ്ണ​ ​എം.​ആ​ർ.​പി.​എ​ൽ​ ​റി​ഫൈ​ന​റി​യി​ലേ​ക്ക് ​മാ​റ്റ​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, LPG, PYXIS PIONEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.